< Back
India
എന്റെ മനസ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം; 10 കോടി വാഗ്ദാനം ചെയ്ത് മമതാ ബാനര്‍ജി
India

എന്റെ മനസ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം; 10 കോടി വാഗ്ദാനം ചെയ്ത് മമതാ ബാനര്‍ജി

Web Desk
|
20 Aug 2018 12:03 PM IST

സാധ്യമായ എന്ത് സഹായവും കേരള സര്‍ക്കാരിനായി നല്‍കാന്‍ ബംഗാള്‍ സന്നദ്ധമാണ് എന്ന് മമത കുറിച്ചു

മഴക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. 'പ്രളയത്തോട് തോല്‍ക്കാന്‍ മനസ്സില്ലാതെ പടവെട്ടുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സിപ്പോള്‍ ഉള്ളത്. അവര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായി പത്ത് കോടി രൂപ പശ്ചിമ ബംഗാള്‍ സംഭാവനയായി നല്‍കു'മെന്ന് അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

സാധ്യമായ എന്ത് സഹായവും കേരള സര്‍ക്കാരിനായി നല്‍കാന്‍ ബംഗാള്‍ സന്നദ്ധമാണ് എന്ന് മമത കുറിച്ചു. ഈ ദുരിതത്തെ മറികടക്കാന്‍ ബംഗാളിന്റെ ഭാഗത്ത് നിന്നും എല്ലാം സഹകരണങ്ങളും ഉണ്ടാകും. ഞങ്ങളുടെ കേരളത്തിലെ സഹോദരങ്ങള്‍ക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അവര്‍ വ്യക്തമാക്കി.

Similar Posts