< Back
India
ഭാര്യയെയും 3 മക്കളെയും കൊന്ന ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, മൃതദേഹങ്ങള്‍ ഫ്രിഡ്ജിലും അലമാരയിലും 
India

ഭാര്യയെയും 3 മക്കളെയും കൊന്ന ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, മൃതദേഹങ്ങള്‍ ഫ്രിഡ്ജിലും അലമാരയിലും 

Web Desk
|
21 Aug 2018 11:01 AM IST

വീടിന്റെ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് ഡോര്‍ തകര്‍ത്താണ് അകത്ത് കയറിയത്

ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അലഹബാദിലെ ദുമംഗജിലാണ് ഗൃഹനാഥനേയും ഭാര്യയേയും മൂന്നു പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗൃഹനാഥനെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിലും മൂന്ന് പെണ്‍മക്കളുടേത് അലമാരയിലും സ്യൂട്ട്കേസിലും സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് ഡോര്‍ തകര്‍ത്താണ് അകത്ത് കയറിയത്. ഗൃഹനാഥനായ മനോജ് കുശ്വാ ഭാര്യയെയും മക്കളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ നിതിന്‍ തിവാരി പറഞ്ഞു. കുടുംബവഴക്കോ അല്ലെങ്കില്‍ ഭാര്യയെ സംശയമോ ആയിരിക്കും കൊലപാതകത്തിന് കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം സമാന സംഭവം വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ നടന്നിരുന്നു. ഒരു കുടുംബത്തിലെ 11 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പ്രശ്നം മൂലം കൂട്ട ആത്മഹത്യ ചെയ്തതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Related Tags :
Similar Posts