< Back
India
ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത രണ്ടു പ്രതികള്‍ക്ക് വധശിക്ഷ
India

ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത രണ്ടു പ്രതികള്‍ക്ക് വധശിക്ഷ

Web Desk
|
21 Aug 2018 6:02 PM IST

കഴിഞ്ഞ ജൂണ്‍ 26 ന് രക്ഷിതാക്കളെ കാത്ത് സ്കൂളിന് പുറത്ത് നിന്ന രണ്ടാം ക്ലാസുകാരിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. 

മധ്യപ്രദേശിലെ മന്ദസോറില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ ഇര്‍ഫാന്‍, ആസിഫ് എന്നിവരെയാണ് പ്രത്യേക അതിവേഗ കോടതി വധശിക്ഷക്ക് വിധിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് സ്കൂളിന് പുറത്ത് രക്ഷിതാക്കളെ കാത്തിരുന്ന രണ്ടാം ക്ലാസുകാരി ബലാത്സംഗത്തിന് ഇരയായത്.

സ്ത്രീസുരക്ഷ സംബന്ധിച്ച് മധ്യപ്രദേശ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് കാരണമായ കേസിലാണ് ഇപ്പോള്‍ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 26 ന് രക്ഷിതാക്കളെ കാത്ത് സ്കൂളിന് പുറത്ത് നിന്ന രണ്ടാം ക്ലാസുകാരിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ക്രൂരമായി ആക്രമിച്ച പ്രതികള്‍ കുട്ടിയുടെ കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ആസിഫ്‍, ഇര്‍ഫാന്‍ എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ കേസില്‍ തീര്‍പ്പു കല്‍പ്പിച്ച കോടതി പ്രതികളെ വധശിക്ഷക്ക് വിധിക്കുയായിരുന്നു. കേസില്‍ മധ്യപ്രദേശ് കോടതി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. അതേസമയം, കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഒരാള്‍ പ്രതികളെ മര്‍ദ്ദിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യപ്പെട്ട് മാരകമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

Related Tags :
Similar Posts