< Back
India

India
സെപ്റ്റംബർ ഒന്ന് തൊട്ട് സിഗരറ്റ് പാക്കറ്റിന് പുറത്ത് പുതിയ ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങൾ
|21 Aug 2018 2:01 PM IST
രണ്ട് തരത്തിലുള്ള ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.
വരുന്ന സെപ്റ്റംബർ ഒന്ന് തൊട്ട് സിഗരറ്റ് പാക്കറ്റിന് പുറത്ത് പുതിയ ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങൾ ആയിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. രണ്ട് തരത്തിലുള്ള ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. അതിലെ ആദ്യ ചിത്രം വരുന്ന 12 മാസം പുകയില പാക്കറ്റുകൾക്ക് പുറത്ത് ഉപയോഗിക്കും, ശേഷം മറ്റ് ചിത്രം ഉപയോഗിക്കും.