< Back
India

India
പ്രതിമ നിര്‍മ്മിക്കാന്‍ 2000 കോടി മുടക്കുന്ന കേന്ദ്രം കേരളത്തിന് ആ തുകയെങ്കിലും നല്‍കണം: ഒവൈസി
|22 Aug 2018 1:34 PM IST
പാർട്ടി കേരളത്തിന് പ്രഖ്യാപിച്ച 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടൻ നൽകുമെന്നും അസദുദ്ദിൻ ഒവൈസി പറഞ്ഞു.
പ്രളയത്തിലകപ്പെട്ട കേരളത്തിന് കേന്ദ്രം നൽകിയ സാമ്പത്തിക സഹായത്തെ വിമർശിച്ച് എ.എെ.എം.എെ.എം പാർട്ടി അധ്യക്ഷൻ അസദുദ്ദിൻ ഒവൈസി. രാഷ്ട്രീയ നേതാക്കളുടെ പ്രതിമകൾക്കായി 2000 കോടിയിലേറെ രൂപ നീക്കിവെക്കുന്ന കേന്ദ്രത്തിന് കേരളത്തിനും അതേ തുക നൽകാമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
അതേസമയം കേരളത്തിന് 700 കോടി ധനസഹായം വാഗ്ദാനം ചെയ്ത യു.എ.ഇ ഭരണാധികാരികളെ അദ്ദേഹം പ്രശംസിച്ചു. 2017 ൽ വിദേശ നിക്ഷേപമായി ഇന്ത്യക്ക് ലഭിച്ചത് 69 ബില്യൺ ഡോളറാണ്. അതിൽ 40 ശതമാനവും മലയാളികളുടെ സംഭാവനയാണ്.
പാർട്ടിയുടെ മജീദിൽ ട്രസ്റ്റ് വഴി കേരളത്തിന് പ്രഖ്യാപിച്ച 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടൻ നൽകുമെന്നും അസദുദ്ദിൻ ഒവൈസി പറഞ്ഞു.