< Back
India
സര്‍ക്കാര്‍ പരസ്യത്തില്‍ ഭര്‍ത്താവിനെ വെട്ടി ഭാര്യയുടേയും മക്കളുടേയും കൂടെ മറ്റൊരാള്‍; പുലിവാല്‍ പിടിച്ച് തെലങ്കാന സർക്കാർ
India

സര്‍ക്കാര്‍ പരസ്യത്തില്‍ ഭര്‍ത്താവിനെ വെട്ടി ഭാര്യയുടേയും മക്കളുടേയും കൂടെ മറ്റൊരാള്‍; പുലിവാല്‍ പിടിച്ച് തെലങ്കാന സർക്കാർ

Web Desk
|
22 Aug 2018 1:39 PM IST

ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം സർക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തിൽ ഉപയോഗിച്ചിരുന്നു.

ഒരു പരസ്യം മൂലം പുലിവാല്‍ പിടിച്ചിരിക്കയാണ് തെലുങ്കാന സര്‍ക്കാര്‍. മറ്റൊന്നുമല്ല പരസ്യത്തില്‍ ആള് മാറിയതാണ് പ്രശ്നമായത്. സംഭവത്തില്‍ ദമ്പതിമാരായ നയാകുല നാഗരാജുവും ഭാര്യ പദ്മയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ പരസ്യ ഏജൻസിയോട് വിശദീകരണം തേടി. കൊടാടില്‍ നിന്നുള്ള ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം സർക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തിൽ ഉപയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താതാവെന്ന നിലയില്‍ സന്തുഷ്ടരാണ് എന്നതായിരുന്നു പരസ്യം. എന്നാൽ ഇതില്‍ ഒരു പരസ്യത്തില്‍ നാഗരാജുവിന്റെ ചിത്രത്തിനു പകരം മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്.

ചിത്രം മാറി ഉപയോഗിച്ചതിന്റെ പേരില്‍ ഗ്രാമവാസികള്‍ തന്നെ പരിഹസിക്കുകയാണെന്ന് നാഗരാജു പറഞ്ഞു. ഭാര്യയുടേയും മകളുടേയും കൂടെ മറ്റൊരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ചത് തങ്ങള്‍ക്ക് അപമാനമായി എന്നും നാഗരാജു പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ 2013 ഡിസംബറില്‍ എടുത്ത ഫോട്ടോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോട്ടോ ഏതവസരത്തിലും ഉപയോഗിക്കാമെന്ന് ഇരുവരും സമ്മതപത്രം നല്‍കിയതായി പരസ്യ ഏജൻസി അറിയിച്ചിട്ടുണ്ട്.

കാന്തി വെളുഗു(സൗജന്യ നേത്ര പരിശോധന), റൈതു ഭീമ(വിളവ് പരിരക്ഷ) എന്നീ പദ്ധതികള്‍ക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്. പരസ്യഏജന്‍സികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്

Related Tags :
Similar Posts