< Back
India

India
പോഷകാഹാരക്കുറവുള്ള ഭക്ഷണം ക്യാമ്പസുകളില്‍ നിര്‍ത്തലാക്കണം- യു.ജി.സി
|24 Aug 2018 10:32 AM IST
കൃത്രിമ രുചി വർദ്ദക വസ്തുക്കൾ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിർത്തലാക്കണമെന്ന് യു.ജി.സി ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കും നോട്ടീസ് അയച്ചു. യുവാക്കളുടെ ഇടയിൽ അമിതവണ്ണം കുറക്കാനും പോഷകാഹാരക്കുറവുള്ള ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി പുതിയൊരു ആരോഗ്യ പാരമ്പര്യം സൃഷ്ടിക്കാനുമായി 2016 രൂപം കൊണ്ട ആശയത്തെ മുന്നിൽ കണ്ട് കൊണ്ടാണ് ഈ തീരുമാനം.
പുതിയൊരു ആരോഗ്യ പാരമ്പര്യം സൃഷ്ടിക്കുന്നതിലൂടെ യുവാക്കളുടെയിടയിൽ ആരോഗ്യപരമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള പഠനം കൂടി യു.ജി.സി ലക്ഷ്യം വക്കുന്നുണ്ട്. പോഷകാഹാരക്കുറവുള്ള ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കോളേജുകൾ വിദ്യാർത്ഥികളെ ബോധവത്കരിക്കണമെന്ന് യു.ജി.സി സെക്രട്ടറി രജ്നീഷ് ജെയ്ൻ പറഞ്ഞു.