< Back
India

India
‘1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന് പങ്കില്ല’ രാഹുൽ ഗാന്ധി
|25 Aug 2018 4:25 PM IST
1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന് പങ്കില്ല എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ലണ്ടനിൽ പറഞ്ഞു. യൂ.കെ പാർലമെൻറിൽ വെച്ച് നടന്ന ചടങ്ങിനിടയിൽ മാധ്യപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പങ്ക് നിഷേധിച്ച് പറഞ്ഞത്. "1984 ലെ സിഖ് വിരുദ്ധ കലാപം വലിയൊരു ദുരന്തം തന്നെ ആയിരുന്നു, സങ്കടം നിറഞ്ഞ അനുഭവമായിരുന്നു, നിങ്ങൾ പറയുന്നു കോൺഗ്രസിന് അതിൽ പങ്കുണ്ടെന്ന്, പക്ഷെ ഞാൻ ഒരിക്കലും അത് സമ്മതിച്ച് തരില്ല. തീർച്ചയായും അക്രമം നടന്നിട്ടുണ്ട്, അതൊരു ദുരന്തം തന്നെയായിരുന്നു" രാഹുൽ ഗാന്ധി പറയുന്നു
മൂവായിരത്തിന് മുകളിൽ ആളുകൾ രാജ്യ തലസ്ഥാനത്ത് കൊല്ലപ്പെട്ട 1984ലെ സിഖ് വിരുദ്ധ കലാപ സമയത്ത് കോൺഗ്രസ് സർക്കാർ ആയിരുന്നു കേന്ദ്രം ഭരിച്ചത്.