< Back
India

India
കേരളത്തോടൊപ്പം രാജ്യം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി
|26 Aug 2018 12:01 PM IST
സൈന്യവും ദുരന്തനിവാരണസേനയും കേരളത്തില്‍ നടത്തിയത് സുദീര്‍ഘമായ രക്ഷാപ്രവര്‍ത്തനമെന്നും പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി
പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രളയത്തിലുണ്ടായ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ വിവിധ സൈനിക വിഭാഗങ്ങളെ അഭിനന്ദിച്ചു.
ദുരന്തനിവാരണ സേനയും സൈന്യവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത്. രാജ്യമൊട്ടാകെ കേരളത്തോടൊപ്പമുണ്ടെന്നും മോദി മന്‍കി ബാത്ത് റേഡിയോ പ്രഭാഷണത്തില്‍ വ്യക്തമാക്കി.