< Back
India

India
ചോര്‍ന്നൊലിക്കുന്ന ഗുവാഹത്തി വിമാനത്താവളം; വീഡിയോ വൈറല്‍
|28 Aug 2018 8:34 PM IST
ലോക്പ്രിയ ഗോപിനാഥ് ബോർഡോലേ അന്താരാഷ്ട്ര വിമാനത്താവളമാണ് ശക്തമായ മഴയില്‍ ചോര്‍ന്നൊലിച്ചത്.
കനത്ത മഴയില്‍ അസമിലെ ഗുവാഹത്തി വിമാനത്താവളം ചോര്‍ന്നൊലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോക്പ്രിയ ഗോപിനാഥ് ബോർഡോലേ അന്താരാഷ്ട്ര വിമാനത്താവളമാണ് ശക്തമായ മഴയില്‍ ചോര്‍ന്നൊലിച്ചത്.
തിങ്കളാഴ്ച വൈകീട്ടോടെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്‍റെ മേല്‍ക്കൂരയില്‍ വെള്ളം കെട്ടിനിന്നതോടെയാണ് ചോര്‍ച്ച തുടങ്ങിയത്. ശക്തമായ ചോര്‍ച്ചയില്‍ പാസഞ്ചര്‍ ലോണില്‍ 'വെള്ളപ്പൊക്കം'. എന്നാല്‍ വിമാന സര്‍വീസുകളൊന്നും തടസപ്പെട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചോര്‍ച്ച ശക്തമാകുകയും പാസഞ്ചര്‍ ലോണില്‍ വെള്ളം കെട്ടിനില്‍ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പലരും ചോര്‍ച്ചയില്‍ നനഞ്ഞതായും പരാതി ഉയര്‍ന്നിട്ടുണ്ട്.