< Back
India
ട്രെയിനുകളില്‍ പ്രക‍ൃതിവാതകങ്ങള്‍ ഉപയോഗിക്കാനൊരുങ്ങി റെയില്‍വെ
India

ട്രെയിനുകളില്‍ പ്രക‍ൃതിവാതകങ്ങള്‍ ഉപയോഗിക്കാനൊരുങ്ങി റെയില്‍വെ

Web Desk
|
30 Aug 2018 10:32 PM IST

നിലവിലെ പ്രക‍ൃതിവാതകങ്ങളുടെ ഉപയോഗം 6.5 ശതമാനത്തിൽ നിന്നും 15 ശതമാനമാക്കാനാണ് റെയിൽവെ ലക്ഷ്യമിടുന്നത്

ചെലവ് ചുരുക്കലിന്റെ ഭാഗമായി തീവണ്ടികളിൽ പ്രക‍ൃതിവാതകങ്ങൾ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. ഗെയിലുമായി (GAIL) ചേർന്ന് ഇതുസംബന്ധിച്ച പ്രാഥമിക കരാറിൽ റെയിൽവെ ഒപ്പു വെച്ചു.

അടുത്ത രണ്ടു വർഷംകൊണ്ട് പ്രകൃതിവാതകത്തിന്റെ ഉപയോഗം നിലവിലെ 6.5 ശതമാനത്തിൽ നിന്നും 15 ശതമാനമാക്കാനാണ് റെയിൽവെ ലക്ഷ്യമിടുന്നത്. പ്രകൃതിവാതകങ്ങളുടെ ഉപയോഗം 25 ശതമാനം ചെലവ് കുറക്കുമെന്നും ഇതിനുമുന്നോടിയായി കമ്പനിയുടെ 54 വർക്ക്ഷോപ്പുകളും വേണ്ട രീതിയിൽ പരിവർത്തിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവെ ബോർ‍ഡ് ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു.

മൂന്ന് ബില്ല്യൺ ലിറ്റർ ഡിസലാണ് പ്രതിവർഷം ഇന്ത്യൻ റെയിൽവെ ഉപയോ
ഗിക്കുന്നത്. ഇതിനു പകരമായി പ്രക‍ൃതിവാതകങ്ങൾ ഉപയോഗിക്കുന്നത് വർഷത്തിൽ 170 മില്ല്യൺ രൂപയുടെ ലാഭമാണ് (2.4 മില്ല്യൺ ഡോളർ ) റെയില്‍വേക്ക് നേടിക്കൊടുക്കുക.

Similar Posts