< Back
India
ഡിഎംഡികെ നേതാവ് വിജയകാന്ത് ആശുപത്രിയില്‍
India

ഡിഎംഡികെ നേതാവ് വിജയകാന്ത് ആശുപത്രിയില്‍

Web Desk
|
1 Sept 2018 10:02 AM IST

വെള്ളിയാഴ്ചയാണ് ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

ചെറിയ ശ്വാസ തടസം ഉണ്ടായതിനെ തുടർന്നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡിഎംഡികെ വൃത്തങ്ങൾ പറയുന്നു. മറ്റുള്ള അഭ്യുഹങ്ങൾ വിശ്വസിക്കരുതെന്നും ഡിഎംഡികെ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഒരു കാലത്ത് തമിഴിലെ തിരക്കുള്ള താരമായിരുന്നു ക്യാപ്റ്റന്‍ എന്നു വിളിക്കുന്ന വിജയകാന്ത്. 2005 സെപ്തംബര്‍ 14നാണ് അദ്ദേഹം ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകം(ഡിഎംഡികെ) രൂപീകരിക്കുന്നത്. ആഗസ്ത് 25നായിരുന്നു താരത്തിന്റെ പിറന്നാള്‍.

Related Tags :
Similar Posts