< Back
India
‘എണ്ണ വില കൂടാന്‍ കാരണം അമേരിക്ക’
India

‘എണ്ണ വില കൂടാന്‍ കാരണം അമേരിക്ക’

Web Desk
|
1 Sept 2018 9:40 PM IST

കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാണ് ഇന്ധന വില വർദ്ധനക്ക് വിചിത്ര ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്

രാജ്യത്ത് എണ്ണ വില വർദ്ധിക്കാൻ കാരണം അമേരിക്കയുടെ തെറ്റായ നയങ്ങൾ. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാണ് ഇന്ധന വില വർദ്ധനക്ക് വിചിത്ര ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കയുടെ മുടന്തൻ നയങ്ങൾ കാരണമാണ്, ‍ഡോളറുമായുള്ള വിനിമയത്തിൽ ലോകത്താകമാനം കറൻസികളുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചത്. രൂപയുടെ മൂല്യം ഇടിയാനും, അതുവഴി രാജ്യത്ത് എണ്ണ വില ക്രമാതീതമായി ഉയരാനും ഇത് കാരണമായി. ചുരുക്കത്തുൽ, രാജ്യത്തെ സമ്പദ്ഘടന നേരിടുന്ന രണ്ടു പ്രധാന പ്രതിസന്ധികളായ രൂപയുടെ മൂല്യം ഇടിയലിനും, എണ്ണ വില വർധനക്കും കാരണം ബാഹ്യ ശക്തികളാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും ഒടുവിലായി, ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 26 പെെസ ഇടിഞ്ഞ് ₹ 71 രൂപയിലെത്തിയിരുന്നു. പെട്രോൾ വില തലസ്ഥാനത്ത് ലിറ്ററിന് 16 പെെസ കൂടി ₹ 78.68 രൂപയും ഡീസലിന് ₹ 70.42 രൂപയുമാണ് വില. കേരളത്തിലിത് യഥാക്രമം ലിറ്ററിന് ₹ 81.85 രൂപയും ₹ 75.27 രൂപയുമാണ്.

Similar Posts