< Back
India
പശുവിന്റെ കുത്തേറ്റ ബിജെപി എംപിയുടെ നില അതീവഗുരുതരം
India

പശുവിന്റെ കുത്തേറ്റ ബിജെപി എംപിയുടെ നില അതീവഗുരുതരം

Web Desk
|
1 Sept 2018 12:41 PM IST

ബിജെപിയുടെ പഠാനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെയാണ്(83) കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ വച്ച് പശു ആക്രമിച്ചത്

തെരുവില്‍ അലഞ്ഞുനടക്കുന്ന പശുവിന്റെ കുത്തേറ്റ ഗുജറാത്തിലെ എംപിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബിജെപിയുടെ പഠാനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെയാണ്(83) കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ വച്ച് പശു ആക്രമിച്ചത്.

വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Similar Posts