< Back
India
റോബര്‍ട്ട് വദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രിക്കുമെതിരെ എഫ്.എെ.ആർ
India

റോബര്‍ട്ട് വദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രിക്കുമെതിരെ എഫ്.എെ.ആർ

Web Desk
|
1 Sept 2018 10:12 PM IST

ഭൂമിയിടപാട് കേസിൽ വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ബുപീന്ദർ സിങ് ഹൂഡക്കുമെതിരെ ഹരിയാന പോലീസ് എഫ്.എെ.ആർ റജിസ്റ്റർ ചെയ്തു. 2008ൽ നടന്ന ഗുര്‍ഗോന്‍ സ്ഥലമിടപാടിലെ തിരിമറിയിലാണ് നടപടി.

വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുര്‍ഗോനിലെ എൺപത്തിമൂന്നാം മേഖലയിലെ ഷികോപൂർ, സിക്കന്ദർപൂർ, ഘേദ്കി ഡൗള, സിഹി എന്നിവിടങ്ങളിലായി 7.5 കോടിക്ക് വാങ്ങി വർഗീകരണത്തിലെ മാറ്റങ്ങൾ കാരണം 55 കോടിക്ക് മറിച്ച് വിറ്റതാണ് കേസ്.

ആരോപണങ്ങളെ നിഷേധിച്ച റോബര്‍ട്ട് വദ്ര 2019ലെ ഇലക്ഷൻ മുന്നിൽ കണ്ട് എണ്ണ വില കുതിച്ചുയരുന്നത് പോലുള്ള പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെയുള്ള ഈ നീക്കമെന്നും പറഞ്ഞു.

Related Tags :
Similar Posts