< Back
India

India
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്നും മത്സരിക്കാൻ കനയ്യ കുമാർ
|2 Sept 2018 2:06 PM IST
ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്നും മത്സരിക്കുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലായിരിക്കും കനയ്യ മത്സരിക്കുക. ഇതിനിടയിൽ പ്രാദേശികമായി തന്നെ സ്ഥാനാർഥിത്വ കാര്യത്തിൽ ഇടത് പാർട്ടികളുമായി ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. സി.പി.ഐ ടിക്കറ്റിലാവും കനയ്യ ബിഹാറിൽ മത്സരിക്കുക. ബിഹാറിലെ ബീഹട് പഞ്ചായത്ത് നിവാസിയാണ് കനയ്യ.
2016 ഫെബ്രുവരിയിൽ ജെ.എൻ.യു സർവകലാശാലയിൽ നടന്ന ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ആരോപണങ്ങളെല്ലാം കനയ്യ പിന്നീട് നിഷേധിക്കുകയും ചെയ്തു.