< Back
India

India
ഉന്നാവോ പീഡനക്കേസിലെ പ്രധാന സാക്ഷിയുടെ മരണ കാരണം വിഷമല്ല
|2 Sept 2018 10:13 PM IST
ഉന്നാവോ പീഡനക്കേസിലെ പ്രധാന സാക്ഷിയായ യൂനസിന്റെ മരണകാരണം വിഷം ഉള്ളിൽ ചെന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിതീകരിച്ചു. പോസ്റ്റ്മോർട്ടം പോലും ചെയ്യാതെ യൂനസിന്റെ മൃതദേഹം സംസ്കരിച്ചതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഉൾപ്പടെ പല നേതാക്കളും രംഗത്ത് വന്നിരുന്നു.
ये à¤à¥€ पà¥�ें- ഉന്നാവോ കേസിലെ മുഖ്യ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധു
യൂനസിന്റെ മരണം കൊലപാതകമാണെന്ന ആരോപണങ്ങള്‍ ഉയർന്നതിനെത്തുടർന്ന് ആഗസ്റ്റ് 18ന് സംസ്കരിച്ച യൂനസിന്റെ മൃതദേഹം 26ന് പുറത്തെടുക്കുകയായിരുന്നു. ഫോറൻസിക്സ് റിപ്പോർട്ട് പ്രകാരം പരിശോധനക്ക് അയച്ച യൂനസിന്റെ സാമ്പിളുകളിൽ വിഷാംശം അടങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു.
ये à¤à¥€ पà¥�ें- ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കസ്റ്റഡിയില്‍
കരൾ സംബന്ധമായ അസ്വസ്ഥതകൾ മൂലം യൂനസ് 2013 മുതൽ ചികിത്സയിലാണെന്ന് വീട്ടുകാർ പറഞ്ഞു. പക്ഷെ, മരണം കൊലപാതകമാണെന്ന് യൂനസിന്റെ അമ്മാവൻ ആരോപിക്കുകയും പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെടുകകയുമായിരുന്നു.