< Back
India
സ്റ്റാലിനെ കണ്ടാൽ പാദ പൂജ വേണ്ട, ‘വണക്കം’ മതി, അണികളോട് ഡി.എം.കെ 
India

സ്റ്റാലിനെ കണ്ടാൽ പാദ പൂജ വേണ്ട, ‘വണക്കം’ മതി, അണികളോട് ഡി.എം.കെ 

Web Desk
|
2 Sept 2018 12:34 PM IST

സ്റ്റാലിനെ കണ്ടാൽ പാദ പൂജ ക്ക് പകരം ‘വണക്കം’ നേർന്നാൽ മതിയെന്ന് അണികളോട് ഡി.എം.കെ. വ്യക്തികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കാല്‍തൊട്ടു വന്ദിക്കുന്നത് അവസാനിപ്പിക്കുന്നതെന്നും ഇതിനു പകരം നേതാവിനോടു സ്‌നേഹത്തോടെ ‘വണക്കം’ എന്നു പറഞ്ഞാല്‍ മതിയെന്നും നേതൃത്വം അണികളോട് നിര്‍ദ്ദേശിച്ചു. സ്റ്റാലിനെ കാണുമ്പോൾ ഹാരവും ഷാളും അണിയിക്കുന്നതിന് പകരം പുസ്തകം സമ്മാനമായി നൽകാനും പാർട്ടി അണികളോട് നിർദ്ദേശമുണ്ട്. ഇങ്ങനെ ലഭിക്കുന്ന പുസ്തകങ്ങൾ തമിഴ് നാട്ടിലങ്ങോളമുള്ള ലൈബ്രറികളിലേക്ക് സംഭാവനയായി നൽകുമെന്നും പാർട്ടി പറയുന്നു. ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും അത് ഉപകാരപ്പെടുമെന്നും ഡി.എം.കെ ചൂണ്ടിക്കാട്ടുന്നു

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ കാലില്‍ നേതാക്കള്‍ സാഷ്ടാംഗം പ്രണമിക്കുന്നതിനെ മുമ്പ് ഡി.എം.കെ നേതൃത്വം വിമര്‍ശിച്ചിരുന്നു. ‘അടിമത്തം’ എന്നായിരുന്നു അന്ന് പാർട്ടി അതിനെ വിശേഷിപ്പിച്ചത്.

Similar Posts