< Back
India
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ദൈവം അറസ്റ്റില്‍
India

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ദൈവം അറസ്റ്റില്‍

Web Desk
|
3 Sept 2018 6:57 PM IST

15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നബ്ബെ ഭഗത് എന്ന ആള്‍ദൈവത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ദൈവം അറസ്റ്റില്‍. 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നബ്ബെ ഭഗത് എന്ന ആള്‍ദൈവത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തത്.

ആഗസ്ത് 17ന് ഫത്തേപൂര്‍ബേരിയില്‍ ആള്‍ദൈവത്തിന്‍റെ അമ്പലത്തിലാണ് സംഭവം. ബന്ധുവായ സ്ത്രീക്കൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. ബന്ധുവിന്‍റെ മകന്‍റെ അസുഖം ഭേദമാക്കാനായിരുന്നു സന്ദര്‍ശനം. അവിടെ വെച്ച് ആള്‍ദൈവം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ആള്‍ദൈവം ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പറഞ്ഞു. ‌

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഗസ്ത് 30നാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. തുടര്‍ന്ന് സ്വന്തം അമ്പലത്തില്‍ വെച്ച് നബ്ബേ ഭഗതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Tags :
Similar Posts