< Back
India
ജ്യോതിരാദിത്യ സിന്ധ്യക്ക് വധഭീഷണി; ബി.ജെ.പി എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍
India

ജ്യോതിരാദിത്യ സിന്ധ്യക്ക് വധഭീഷണി; ബി.ജെ.പി എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍

Web Desk
|
4 Sept 2018 5:39 PM IST

മധ്യപ്രദേശിലെ ഹാട്ടയില്‍ സെപ്തംബര്‍ അഞ്ചിന് ഒരു റാലിയില്‍ പങ്കെടുക്കാന്‍ സിന്ധ്യ എത്തുന്നുണ്ട്. 

കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍. ഉമാദേവി ഖാത്തികിന്‍റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് ഖാത്തികാണ് അറസ്റ്റിലായത്.

"ഝാന്‍സി റാണിയെ വധിച്ചവരുടെ രക്തമാണ് നിങ്ങളുടെ സിരകളില്‍ ഒഴുകുന്നത്. അതിനാല്‍ ഹാട്ടയില്‍ കാലുകുത്തരുത്. കാലുകുത്തിയാല്‍ ഒന്നുകില്‍ നിങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ ജീവനോടെ ഉണ്ടാവില്ലെ"ന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രിന്‍സ്ദീപ് ഭീഷണിപ്പെടുത്തിയത്. മധ്യപ്രദേശിലെ ഹാട്ടയില്‍ സെപ്തംബര്‍ അഞ്ചിന് ഒരു റാലിയില്‍ പങ്കെടുക്കാന്‍ സിന്ധ്യ എത്തുന്നുണ്ട്. സംഭവം വിവാദമായതോടെ മകനെ തള്ളി എം.എല്‍.എ രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റ് നീക്കം ചെയ്യാന്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

''അവന് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ല. അവന്‍ ജയിലില്‍ പോകട്ടേ. ഞാന്‍ തന്നെയാണ് അവനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എന്‍റെ പാര്‍ട്ടിക്ക് ഇതിലൊരു പങ്കുമില്ല. ഭീകരമായ തെറ്റാണ് അവന്‍റെ ഭാഗത്തുനിന്നുണ്ടായത്. അവനൊരു പാഠം പഠിക്കുക തന്നെ വേണം.'' - എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പ്രിന്‍സ്ദീപിനെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടതായും ദമോഹ എസ്‍.പി വിവേക് അഗര്‍വാള്‍ പറഞ്ഞു.

Similar Posts