< Back
India
കര്‍ഷകരുടെ മഹാ പ്രതിഷേധം നാളെ
India

കര്‍ഷകരുടെ മഹാ പ്രതിഷേധം നാളെ

Web Desk
|
4 Sept 2018 6:02 PM IST

സിഐടിയു, കിസാന്‍ സഭ, അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നിവയുടെ നേത്യത്വത്തിലാണ് പ്രതിഷേധം. 400 ജില്ലകളിലെ 600 ഇടങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം പേര്‍ പ്രതിഷേധ റലിയില്‍ പങ്കെടുക്കും..

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ മഹാ പ്രതിഷേധം. മൂന്ന് ലക്ഷം വരുന്ന കര്‍ഷകരും തൊഴിലാളികളും നാളെ പാര്‍ലമെന്റ് മുന്നിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധ പരിപാടിക്കായി ഡല്‍ഹി രാംലീല മൈതാനം ഒരുങ്ങിക്കഴിഞ്ഞു.

സിഐടിയു, കിസാന്‍ സഭ, അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നിവയുടെ നേത്യത്വത്തിലാണ് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി സംഘടിപ്പിക്കുന്നത്. ഗ്രാമീണ - കര്‍ഷക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നിരവധി നാളായി തുടരുന്ന സമരം സര്‍ക്കാര്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് സംഘടിക്കാനെത്തുന്നത്.

മാന്യമായ വേതന വ്യവസ്ഥ, ന്യായമായ താങ്ങുവില, കര്‍ഷക കടം എഴുതി തള്ളുക, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമ ഭേദഗതി നിര്‍ത്തുക, മെച്ചപ്പെട്ട ജീവിത സാഹചര്യം തുടങ്ങി 15 ഇന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

രാജ്യത്തെ 400 ജില്ലകളിലെ 600 ഇടങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം പേര്‍ പ്രതിഷേധ റലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്നും നാല് യുവകര്‍ഷര്‍ പാലക്കാടു നിന്നും 2500 കിലോമീറ്റര്‍ ബൈക്ക് റാലി നടത്തിയാണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തുന്നത്. സമരത്തെ പിന്തുണച്ച് സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക്ക് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Tags :
Similar Posts