< Back
India
കോടികള്‍ വിലമതിക്കുന്ന നൈസാമിന്റെ സ്വര്‍ണം കൊണ്ടുള്ള ടിഫിന്‍ ബോക്സും രത്നം പതിച്ച കപ്പും മോഷണം പോയി
India

കോടികള്‍ വിലമതിക്കുന്ന നൈസാമിന്റെ സ്വര്‍ണം കൊണ്ടുള്ള ടിഫിന്‍ ബോക്സും രത്നം പതിച്ച കപ്പും മോഷണം പോയി

Web Desk
|
4 Sept 2018 10:54 AM IST

ഹൈദരാബാദിലെ പുരണി ഹവേലിയിലുള്ള നൈസാംസ് മ്യൂസിയത്തില്‍ നിന്നാണ് മോഷണം പോയത് 

കോടികള്‍ വിലമതിക്കുന്ന നൈസാമിന്റെ സ്വര്‍ണം കൊണ്ടുള്ള ടിഫിന്‍ ബോക്സും രത്നം പതിച്ച കപ്പും മറ്റ് വസ്തുക്കളും മോഷണം പോയി. വജ്രം, എമറാള്‍ഡ്, സോസര്‍, സ്പൂണ്‍ എന്നിവയും മോഷണം പോയിട്ടുണ്ട്. ഹൈദരാബാദിലെ പുരണി ഹവേലിയിലുള്ള നൈസാംസ് മ്യൂസിയത്തില്‍ നിന്നാണ് മോഷണം പോയത്. ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍, അസഫ് ജാ ഏഴാമന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളാണിത്.

വജ്രങ്ങള്‍ പതിപ്പിച്ചിട്ടുള്ള ടിഫിന്‍ ബോക്‌സിന് രണ്ടു കിലോയോളം തൂക്കം വരും. മരം കൊണ്ടുള്ള ജനാല തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കയറില്‍ തൂങ്ങി 20 അടി താഴ്ചയിലുള്ള തറയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര തകര്‍ത്ത് ടിഫിന്‍ ബോക്‌സും ചായക്കോപ്പും കൈവശപ്പെചുത്തുകയായിരുന്നു. മ്യൂസിയത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്ന് പോലീസ് കരുതുന്നു. വെന്റിലേറ്ററിനു സമീപമുള്ള സിസിടിവി കാമറകള്‍ തിരിച്ചുവച്ച് മുഖം പതിയുന്നത് ഒഴിവാക്കിയിരുന്നു. വെന്റിലേറ്റര്‍ വഴി ഒരാള്‍ കയറിലൂടെ ഇറങ്ങി വരുന്നത് സിസിടിവി കാമറകളില്‍ കാണാമെങ്കിലും മുഖം വ്യക്തമല്ല. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. പൊലീസ് 10 ടീമുകള്‍ രൂപീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Similar Posts