< Back
India
നടി പായല്‍ ചക്രബര്‍ത്തി മരിച്ചനിലയില്‍
India

നടി പായല്‍ ചക്രബര്‍ത്തി മരിച്ചനിലയില്‍

Web Desk
|
6 Sept 2018 4:13 PM IST

നടി പായല്‍ ചക്രബര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ബംഗാളി നടി പായല്‍ ചക്രബര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഹോട്ടലിലാണ് പായലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് പായല്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ ഗാങ്ടോക്കിലേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നത്. പായലിനെ പുറത്തുകാണാതിരുന്നതോടെ ഹോട്ടല്‍ അധികൃതര്‍ പലതവണ മുറിയുടെ വാതിലില്‍ തട്ടിവിളിച്ചു. എന്നിട്ടും പ്രതികരണമൊന്നും ഇല്ലാതിരുന്നതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നിരവധി ടെലവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച പായല്‍ അടുത്ത കാലത്ത് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹമോചിതയായ പായലിന് ഒരു മകനുണ്ട്.

Similar Posts