< Back
India

India
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; പൊലീസിന് സുപ്രിംകോടതിയുടെ വിമര്‍ശനം
|6 Sept 2018 9:27 PM IST
കേസ് അന്വേഷിക്കുന്ന പൂനെ അസി. കമ്മീഷണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുപ്രിംകോടതിക്ക് എതിരെ തെറ്റായ സൂചനകള്‍ നല്‍കി എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു.
ഭീമ കൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ മഹാരാഷ്ട്ര പൊലീസിന് സുപ്രിംകോടതി വിമര്‍ശനം. കേസ് അന്വേഷിക്കുന്ന പൂനെ അസി. കമ്മീഷണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുപ്രിംകോടതിക്ക് എതിരെ തെറ്റായ സൂചനകള്‍ നല്‍കി എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര പൊലീസിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ മാപ്പ് പറഞ്ഞു. അറസ്റ്റില്‍ ആയ 5 മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സെപ്തംബര്‍ 12 വരെ കോടതി നീട്ടി.