< Back
India
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു
India

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

Web Desk
|
7 Sept 2018 10:04 PM IST

ആണ്‍മക്കളുടെ ആഗ്രഹത്തോട് രക്ഷാകര്‍ത്താക്കള്‍ സമ്മതം മൂളിയാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് കൈമാറുമെന്നാണ് രാം കദം പറയുന്നത്...

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ബിജെപി ജനപ്രതിനിധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ ജനപ്രതിനിധിയായ രാം കാദമിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരു വനിതാ സാമൂഹ്യപ്രവര്‍ത്തക നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെ പ്രചരിച്ച രാം കദമിന്റെ ഒരു വീഡിയോ ക്ലിപ്പാണ് വിവാദമായത്. പെണ്‍കുട്ടികള്‍ പ്രേമാഭ്യര്‍ഥന നിരസിച്ചാല്‍ ചെറുപ്പക്കാര്‍ പലപ്പോഴും തന്നെ സമീപിക്കാറുണ്ടെന്ന് പറഞ്ഞ രാം കദം അപ്പോള്‍ അവരോട് രക്ഷാകര്‍ത്താക്കളുമായി വരാന്‍ പറയുമെന്നും കൂട്ടിച്ചേര്‍ത്തു. മക്കളുടെ ആഗ്രഹത്തോട് രക്ഷാകര്‍ത്താക്കള്‍ സമ്മതം മൂളിയാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് കൈമാറുമെന്നാണ് രാം കദം പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504(സമാധാന അന്തരീക്ഷം തകര്‍ക്കല്‍), 505 ബി(പൊതുസമൂഹത്തില്‍ ബോധപൂര്‍വ്വം ഭീതിപരത്തുക)എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാം കദമിനെതിരെ ജാമ്യമില്ലാ കേസെടുത്തിരിക്കുന്നത്. ഗഡ്‌കോപാര്‍ മണ്ഡലത്തിലെ ബിജെപി ജനപ്രതിനിധിയാണ് രാം കദം.

Related Tags :
Similar Posts