< Back
India
ശിവകാശിയില്‍ പടക്ക നിര്‍മാണശാലക്ക് തീ പിടിച്ച് മൂന്ന് മരണം
India

ശിവകാശിയില്‍ പടക്ക നിര്‍മാണശാലക്ക് തീ പിടിച്ച് മൂന്ന് മരണം

Web Desk
|
8 Sept 2018 4:34 PM IST

ഇവിടെ ദീപാവലിക്കായി വന്‍തോതില്‍ പടക്ക നിര്‍മ്മാണം നടന്നിരുന്നുവെന്നാണ് കരുതുന്നത്. നാല് പേരുണ്ടായിരുന്ന ചെറിയ മുറിയിലായിരുന്നു സ്‌ഫോടനം

തമിഴ്‌നാട് ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പടക്ക നിര്‍മ്മാണശാല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലാണ് ശനിയാഴ്ച്ച രാവിലെ അപകടമുണ്ടായത്. ഇവിടെ ദീപാവലിക്കായി വന്‍തോതില്‍ പടക്ക നിര്‍മ്മാണം നടന്നിരുന്നുവെന്നാണ് കരുതുന്നത്. നാല് പേരുണ്ടായിരുന്ന ചെറിയ മുറിയിലായിരുന്നു സ്‌ഫോടനം. സ്ഥലത്തെത്തിയ അഗ്നിശമനസേന ഒരു മണിക്കൂറുകൊണ്ടാണ് തീയണച്ചത്. മധുര പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts