< Back
India
മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില 90 രൂപയിലേക്ക്; നാളെ ഭാരത് ബന്ദ്
India

മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില 90 രൂപയിലേക്ക്; നാളെ ഭാരത് ബന്ദ്

Web Desk
|
9 Sept 2018 1:56 PM IST

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ധനക്കെതിരെ നാളെ ഭാരത് ബന്ദ് നടക്കാനിരിക്കെയും വില റെക്കോഡുകള്‍ തകര്‍ത്ത് ഉയരുകയാണ്. 

മെട്രോ നഗരങ്ങളിലെ പെട്രോള്‍ വില 90 രൂപയോടടുക്കുന്നു. മുംബൈയില്‍ 87.89 രൂപയും കൊല്‍ക്കത്തയില്‍ 83.39 രൂപയും ചെന്നൈയില്‍ 83.66 രൂപയും ഡല്‍ഹിയില്‍ 80.50 രൂപയുമാണ് പെട്രോള്‍ വില. ഡീസല്‍ വിലയും 75 രൂപ കവിഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ധനക്കെതിരെ നാളെ ഭാരത് ബന്ദ് നടക്കാനിരിക്കെയും വില റെക്കോഡുകള്‍ തകര്‍ത്ത് ഉയരുകയാണ്. തുടര്‍ച്ചയായി പതിനാലാം ദിവസമാണ് വില വര്‍ധിക്കുന്നത്. വില വര്‍ധനവ് ആഗോള കാരണത്താലാണെന്നും തടയാന്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ലെന്നുമാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍റെ പ്രതികരണം. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭാരത് ബന്ദിന് പിന്തുണയുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.

Similar Posts