< Back
India
സ്വവര്‍ഗലൈംഗികത വിധി പട്ടാളക്കാരെ എങ്ങനെ ബാധിക്കും; ആശങ്കയില്‍ ഇന്ത്യന്‍ ആര്‍മി 
India

സ്വവര്‍ഗലൈംഗികത വിധി പട്ടാളക്കാരെ എങ്ങനെ ബാധിക്കും; ആശങ്കയില്‍ ഇന്ത്യന്‍ ആര്‍മി 

Web Desk
|
10 Sept 2018 5:27 PM IST

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെ ഇന്ത്യന്‍ പട്ടാളക്കാരെ സംബന്ധിച്ച് ഈ വിധി എങ്ങിനെ ബാധിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ആര്‍മി.

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെ ഇന്ത്യന്‍ പട്ടാളക്കാരെ സംബന്ധിച്ച് ഈ വിധി എങ്ങിനെ ബാധിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ആര്‍മി. ഇന്ത്യൻ ആര്‍മിയുടെ കരസേന, വ്യോമസേന, നാവികസേന എന്നിങ്ങനെ മൂന്ന് സേനകളിലും നിയമാനുസരണം സ്വവർഗലൈംഗികത ശിക്ഷാര്‍ഹമായ കുറ്റമാണ്.

1950ലെ ഇന്ത്യൻ സൈനിക നിയമം 45ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥരുടെ അനുചിതമായ പെരുമാറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 46ാം വകുപ്പ് പ്രകാരം ക്രൂരവും അസഭ്യവും പ്രകൃതിവിരുദ്ധവുമായ(സ്വവര്‍ഗ ലൈംഗികത ഉള്‍പ്പെടെ) പ്രവൃത്തികൾ ഉണ്ടായാൽ കോർട്ട് മാർഷലിലൂടെ ഉദ്യോഗസ്ഥനെ പുറത്താക്കാം. 7 വർഷം വരെ തടവിന് ശിക്ഷിക്കാനും ഈ വകുപ്പില്‍ വ്യവസ്ഥയുണ്ട്. വ്യോമസേനാ നിയമത്തിന്റെ 45, 46 വകുപ്പുകളും ഇത് ആവര്‍‌ത്തിക്കുന്നു. നാവികസേനാ നിയമം 1957 പ്രകാരം ഇത്തരം പ്രവൃത്തികള്‍ക്ക് രണ്ട് വർഷം വരെ തടവാണ് ശിക്ഷ.

അതേസമയം സുപ്രീംകോടതി വിധി സൈനികനിയമത്തെ മാനുഷികമാക്കുമെന്നാണ്, സൈനിക വിഷയങ്ങളില്‍ വിദഗ്ധനായ അഭിഭാഷകന്‍ മേജർ നവനീപ് സിംങ് പറയുന്നത്.

അതേസമയം സുപ്രീംകോടതി വിധി സൈനികനിയമത്തെ മാനുഷികമാക്കുമെന്നാണ് സൈനിക വിഷയങ്ങളില്‍ വിദഗ്ധനായ അഭിഭാഷകന്‍ മേജർ നവനീപ് സിംങ് പറയുന്നത്. “സൈനിക നിയമത്തിന് കീഴിലുള്ള പട്ടാളക്കാരെ, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ സൈനിക നിയമം 69ാം വകുപ്പും ഐ.പി.സി 377ാം വകുപ്പും ചേർത്ത് വിചാരണ ചെയ്യാൻ സാധിക്കില്ല. പ്രകൃതിവിരുദ്ധം എന്ന ലേബലില്‍ നിന്ന് സ്വവർഗാനുരാഗ ബന്ധങ്ങളെ ഒഴിവാക്കുകയാണ് സുപ്രീംകോടതി ചെയ്തത്. അതുകൊണ്ട് സൈനിക നിയമത്തില്‍ നിന്നും അത് നീക്കം ചെയ്യാം. ക്രൂരവും അസഭ്യവുമായ മറ്റെല്ലാ പ്രവൃത്തികളും 46ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി തന്നെ തുടരുകയും ചെയ്യും.” അദ്ദേഹം വിശദീകരിച്ചു.

സൈന്യത്തില്‍ സ്വവർഗരതി നടന്നാല്‍ അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട പ്രവൃത്തിയായി ഇതിനെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമത്തിന്റെ 63ാം വകുപ്പ് പ്രകാരം കുറ്റാരോപിതനെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യാം. അതേസമയം 46ാം വകുപ്പ് പ്രകാരമാവില്ല ഇത്.

ഭരണഘടനയുടെ ആർട്ടിക്കിള്‍ 33 പ്രകാരം സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം പാർലമെന്റിനാണ്. അതിനാല്‍ സ്വവർഗാനുരാഗം നിയമവിധേയമാക്കിയത് സൈന്യത്തിന് കൂടി ബാധകമാകുന്ന തരത്തില്‍ പാർലമെന്റ് പ്രത്യേക ഓർഡിനൻസോ ഭേദഗതിയോ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts