< Back
India

India
പെട്രോള്‍ വില താരതമ്യം ചെയ്യാന്‍ ആമിറിന്‍റെ ചിത്രങ്ങളുമായി കോണ്‍ഗ്രസ്
|10 Sept 2018 12:37 PM IST
പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ഭാരത് ബന്ദ് തുടരുന്നതിനിടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം പുകയുകയാണ്
പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ഭാരത് ബന്ദ് തുടരുന്നതിനിടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം പുകയുകയാണ്. ട്രോളുകളും കണക്കുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
യുപി.എ, എന്‍.ഡി.എ കാലങ്ങളിലെ ഇന്ധന വില താരതമ്യം ചെയ്യാന്‍ ആമിര്‍ ഖാന്‍റെ ചിത്രങ്ങളാണ് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന ട്വീറ്റില്‍ ഉപയോഗിച്ചത്. മെലിഞ്ഞ ആമിറിനെ യു.പി.എ കാലത്തെ ഇന്ധനവിലയായും കുടവയറുള്ള ആമിറിനെ എന്‍.ഡി.എ കാലത്തെ വിലയായും താരതമ്യം ചെയ്താണ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ മറുപടിയുമായെത്തി.
ഇന്ധനവില കുതിച്ചുയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ചൂണ്ടിക്കാട്ടി സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.