< Back
India
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്‍ പൊള്ളിച്ചത്: രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ നാലുവയസ്സുകാരി
India

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്‍ പൊള്ളിച്ചത്: രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ നാലുവയസ്സുകാരി

Web Desk
|
11 Sept 2018 1:41 PM IST

25കാരിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി താമസം തുടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തില്‍ കുട്ടി ബലിയാടാക്കപ്പെടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അച്ഛനെന്നെ പൊള്ളിച്ചത്, കണ്ണുനീരിനിടയിലൂടെയാണ് ആ നാലുവയസ്സുകാരി, തന്നെ രക്ഷിക്കാനെത്തിയ എന്‍ജിഒ പ്രവര്‍ത്തകരോട് ആ കാര്യം പറഞ്ഞത്.

ആ നാല് വയസുകാരി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി. അത്രയ്ക്കും കൊടുംക്രൂരതകളായിരുന്നു ആ കുരുന്ന് അതിനിടയില്‍ അനുഭവിച്ചത്. അമ്മയും അമ്മയുടെ ജീവിതപങ്കാളിയുമാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഹൈദരാബാദിലാണ് സംഭവം.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യം അച്ഛന്‍ മര്‍ദ്ദിച്ചു. പിന്നെ സ്പൂണ്‍ ചൂടാക്കി ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചുവെന്ന് കുട്ടി കരച്ചിലിനിടെ പറഞ്ഞൊപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ വിവരം പ്രാദേശിക നേതാവിനെ അറിയിക്കുകയായിരുന്നു. അദ്ദേഹമാണ് എന്‍ജിഒ പ്രവര്‍ത്തകരെ അറിയിക്കുന്നത്. തുടര്‍ന്ന് ബാലവകാശ പ്രവര്‍ത്തകരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ കൂടെ താമസിക്കുന്ന യുവാവിനും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 25കാരിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി താമസം തുടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തില്‍ കുട്ടി ബലിയാടാക്കപ്പെടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Related Tags :
Similar Posts