< Back
India
ഭാര്യയുടെ തലയറുത്ത് കയ്യിൽ പിടിച്ച് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് കടന്ന് ചെന്നു
India

ഭാര്യയുടെ തലയറുത്ത് കയ്യിൽ പിടിച്ച് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് കടന്ന് ചെന്നു

Web Desk
|
11 Sept 2018 11:19 AM IST

കയ്യിലൊരു കറുത്ത സഞ്ചിയുമായി ഇന്നലെ ഒരു മനുഷ്യൻ കർണ്ണാടകയിലെ ചിക്കമംഗളൂർ പോലീസ് സ്റ്റേഷനിലേക്ക് കടന്ന് ചെന്നു. കയ്യിലെ കവറിലുണ്ടായിരുന്നത് അറുത്ത് മാറ്റപ്പെട്ട ഒരു തലയായിരുന്നു. ഭാര്യയുടെ തല അറുത്തെടുത്ത ശേഷം അതും കൊണ്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനായെത്തിയതാണ് സതീഷ് എന്ന യുവാവ്.

ഭാര്യയെ അന്യപുരുഷനൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്നാണ് സതീഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഭാര്യയുടെ കൂടെ കണ്ടെന്ന് പറയുന്നയാളേയും വധിക്കാൻ ശ്രമിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു.

ഒരു പോലീസ് ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയ സതീഷിന്റെ വെളിപ്പെടുത്തലുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. മുപ്പതുകളുടെ തുടക്കകാരനായ സതീഷ് രൂപ എന്ന പെൺകുട്ടിയെ ഒൻപത് വർഷം മുൻപാണ് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

രൂപ മറ്റൊരാളുമായി ബന്ധം പുലർത്താൻ തുടങ്ങിയതോടെ ഇരുവരുടെയും ദാമ്പത്ത്യജീവിതത്തിൽ വിള്ളലുകളുണ്ടായി. സംഭവത്തെക്കുറിച്ച് അറിവ് ലഭിച്ചപ്പോൾ ദേഷ്യപ്പെട്ടെങ്കിലും ഭാര്യയോട് പൊറുക്കാൻ സതീഷ് തയാറായിരുന്നു.

പക്ഷെ, അതിന് ശേഷവും അവർ തമ്മിൽ ബന്ധം പുലർത്തിവന്നു. സംഭവ ദിവസം ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വന്ന സതീഷ് ഇരുവരേയും ഒരുമിച്ച് കണ്ടപ്പോൾ വാളെടുത്ത് ഭാര്യയെ കൊല്ലുകയും ഭാര്യ കാമുകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം തലയറുത്ത് സഞ്ചിയിലാക്കി 20 കിലോ മീറ്റർ ബൈക്ക് ഒാടിച്ച് സതീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സതീഷിന്റെ പേരിൽ സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റം ചുമത്തി എഫ്.എെ.ആർ രേഘപ്പെടുത്തിയിട്ടുണ്ടെന്ന് ചിക്കമംഗളൂർ പോലീസ് അറിയിച്ചു.

Related Tags :
Similar Posts