< Back
India
തെലങ്കാനയില്‍ ബസ് അപകടം: മരിച്ചവരുടെ എണ്ണം 52 ആയി
India

തെലങ്കാനയില്‍ ബസ് അപകടം: മരിച്ചവരുടെ എണ്ണം 52 ആയി

Web Desk
|
11 Sept 2018 5:21 PM IST

ബസില്‍ 62 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

തെലങ്കാനയില്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. തെലങ്കാനയിലെ കൊണ്ടങ്കാട്ട് ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ബസില്‍ 62 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. മരിച്ചവരുടെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Similar Posts