< Back
India
പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു
India

പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു

Web Desk
|
12 Sept 2018 4:31 PM IST

പിന്‍ഭാഗത്ത് നിന്ന് ആയുധവുമായി എത്തിയ പ്രതി, പൊലീസുകാര്‍ക്ക് തടയാന്‍ കഴിയുന്നതിന് മുമ്പ് തലക്കും നെഞ്ചിലും അടിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ പ്രതിയുടെ ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷനുള്ളില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന പൊലീസുകാരെയാണ് പ്രതി ആക്രമിച്ചത്. മഴുവോ പിക്ആക്സ് പോലെയുള്ളതോ ആയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.

പിന്‍ഭാഗത്ത് നിന്ന് ആയുധവുമായി എത്തിയ പ്രതി, പൊലീസുകാര്‍ക്ക് തടയാന്‍ കഴിയുന്നതിന് മുമ്പ് തലയിലും നെഞ്ചിലും അടിക്കുകയായിരുന്നു. ഒരടിയില്‍ തന്നെ ബോധരഹിതനായ പൊലീസുകാരന് സമീപത്തിരിക്കുകയായിരുന്ന മറ്റൊരു ഓഫീസര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും കുത്തേറ്റു. ഇവരില്‍ ഒരാളാണ് മരിച്ചത്. അതേസമയം, മരിച്ച ഉദ്യോഗസ്ഥനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് ശേഷം പ്രതി പുറത്തേക്ക് വേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് നാലാമതൊരാള്‍ ഇത് കണ്ട് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Similar Posts