< Back
India
സി.ബി.എസ്.ഇ ടോപ്പറായിരുന്ന 19 കാരിയെ ഹരിയാനയിൽ കൂട്ടബലാത്സം​ഗത്തിനിരയാക്കി
India

സി.ബി.എസ്.ഇ ടോപ്പറായിരുന്ന 19 കാരിയെ ഹരിയാനയിൽ കൂട്ടബലാത്സം​ഗത്തിനിരയാക്കി

Web Desk
|
14 Sept 2018 3:20 PM IST

മഹേന്ദ്രഗര്‍ ജില്ലയിലെ കനിനയിലാണ് സംഭവം.

ഹരിയാനയില്‍ 19 വയസ്സ്കാരികയായ കോളേജ് വിദ്യാര്‍ഥിനിയെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മഹേന്ദ്രഗര്‍ ജില്ലയിലെ കനിനയിലാണ് സംഭവം.

കോച്ചിങ്ങ് സെന്‍ററിലേക്ക് പോകും വഴി കാറില്‍ വന്ന അഞ്ചംഗ സംഘം യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി അബോധാവസ്തയിലാക്കിയ ശേഷമാണ് പീഢിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം യുവതികയെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രെവാരി സ്ത്രി പോലീസ് സ്റ്റേഷനില്‍ ഒരു 'സീറോ എഫ്.എെ.ആര്‍' ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവം നടന്നത് മഹേന്ദ്രഗറില്‍ ആയതിനാല്‍ ആ സ്റ്റേഷന്‍ പരിധിയിലുള്ള പോലീസ് കേസന്വേഷിക്കും.

തങ്ങളുടെ പരാതി കുറ്റവാളികളുടെ സമ്മര്‍ദ്ദം മൂലം പോലീസ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

എവിടെ സംഭവം നടന്നതാണെങ്കിലും ഏത് സ്റ്റേഷന്‍ പരിധിയില്‍ പെട്ട പോലീസ് സ്റ്റേഷനിലും സീറോ എഫ്.എെ.ആര്‍ ഫയല്‍ ചെയ്യാവുന്നതാണ്. ശേഷം അത് അന്വേഷിക്കേണ്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റാനും സാധിക്കും.

Related Tags :
Similar Posts