< Back
India
മനോഹര്‍ പരീക്കര്‍ ചികിത്സയില്‍; ഗോവ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും
India

മനോഹര്‍ പരീക്കര്‍ ചികിത്സയില്‍; ഗോവ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും

Web Desk
|
15 Sept 2018 1:39 PM IST

പരീക്കറുടെ അസാന്നിധ്യം മൂലം ഗോവയിലെ ഭരണം തകര്‍ന്നിരിക്കുന്നതിനാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം.

അനാരോഗ്യത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും. പകരം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബി.ജെ.പി നേതാക്കളുടെ സംഘം തിങ്കളാഴ്ച ഗോവയിലെത്തും. നിലവില്‍ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മനോഹര്‍ പരീക്കറിനെ ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിക്കും.

62 കാരനായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ആഴ്ചയാണ് ചികിത്സക്ക് ശേഷം അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയത്. വീട്ടില്‍ വിശ്രമിക്കുന്നതിനെ വ്യാഴാഴ്ച പരീക്കറിനെ അനാരോഗ്യത്തെ തുടര്‍ന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ കഴിയില്ലെന്ന് പരീക്കര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചു. മുഖ്യമന്ത്രി പദം കൈമാറുന്നതും ബദല്‍ മാര്‍ഗങ്ങളും സംബന്ധിച്ച് ബി.ജെ.പി നേതൃത്വം കൂടിയാലോചന നടത്തുന്നുണ്ട്. ഇന്നലെ സംസ്ഥാനത്തെ എന്‍.ഡി.എ നേതാക്കള്‍ പരീക്കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ശേഷം ബി.ജെ.പി സംസ്ഥാന നേതൃത്വം യോഗം ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്തു.

ബി.ജെ.പി നേതാക്കളായ രാം ലാല്‍, ബി.എല്‍ സന്തോഷ് എന്നിവരടങ്ങുന്ന കേന്ദ്ര സംഘം തിങ്കളാഴ്ച ഗോവയിലെത്തി പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും

കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിലും മുംബൈയിലുമായി ചികിത്സയിലാണ് മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ജൂണില്‍ 3 മാസത്തെ ചികിത്സക്കായി പരീക്കര്‍ അമേരിക്കയിലേക്ക് പോകുന്പോള്‍ സംസ്ഥാനത്തെ പ്രധാന വിഷയങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രി സഭ ഉപദേശ സമിതി രൂപീകരിച്ചിരുന്നു. പിന്നീട് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പരീക്കറുടെ അസാന്നിധ്യം മൂലം ഗോവയിലെ ഭരണം തകര്‍ന്നിരിക്കുന്നതിനാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം.

Related Tags :
Similar Posts