< Back
India
എ.ബി.വി.പി ഗുണ്ടായിസം; ജെഎൻയുവിൽ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു
India

എ.ബി.വി.പി ഗുണ്ടായിസം; ജെഎൻയുവിൽ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

Web Desk
|
15 Sept 2018 1:24 PM IST

എബിവിപി പ്രവർത്തകർ വോട്ടിങ്ങ് കേന്ദ്രത്തിൽ അതിക്രമിച്ച് കയറി ബാലറ്റ് പെട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചതായാണ് ആരോപണം.

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഡല്‍ഹി ജെഎൻയുവിൽ സംഘർഷം. എബിവിപി പ്രവർത്തകർ വോട്ടിങ്ങ് കേന്ദ്രത്തിൽ അതിക്രമിച്ച് കയറി ബാലറ്റ് പെട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചതായാണ് ആരോപണം.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് പലതവണ കൗണ്ടിങ്ങ് ഏജെന്റിനെ അയക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എ.ബി.വി.പി അയച്ചില്ല. എന്നാല്‍ ബാലറ്റ് പെട്ടി തുറന്നതിനുശേഷം തങ്ങളുടെ പ്രതിനിധികളെ അകത്തേക്ക് പ്രവേശിപ്പിക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടെങ്കിലും നിയമവിരുദ്ധമായതിനാല്‍ പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ കൗണ്ടിങ്ങ് ഓഫീസിന്റെ വാതിലും ബാരിക്കേഡുകളും തകര്‍ത്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡുകളെ കയ്യേറ്റം ചെയ്തതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാൻ സമ്മതിക്കില്ലെന്ന് എ.ബി.വി.പി നേതാക്കൾ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പരാതിപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി സർവകലാശാലയിൽ സർവകക്ഷി യോഗം ചേര്‍ന്നു.

Related Tags :
Similar Posts