< Back
India
ഇന്ധനവില വർധന തടയാന്‍ നടപടിയെടുക്കാതെ സാമ്പത്തിക അവലോകന യോഗം അവസാനിച്ചു
India

ഇന്ധനവില വർധന തടയാന്‍ നടപടിയെടുക്കാതെ സാമ്പത്തിക അവലോകന യോഗം അവസാനിച്ചു

Web Desk
|
16 Sept 2018 6:33 AM IST

ഇന്ധനവില വർധന തടയാനുള്ള നടപടികൾ യോഗത്തിന് ശേഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യത്തോട് യോഗ ശേഷം ധനമന്ത്രി പ്രതികരിച്ചില്ല

ഇന്ധനവില വർധന തടയാനുള്ള നടപടികൾ തീരുമാനിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക അവലോകന യോഗം അവസാനിച്ചു. രാജ്യത്തെ സാമ്പത്തിക അവസ്ഥ യോഗം വിലയിരുത്തിയെന്നും ധനക്കമ്മി 3.5 ശതമാനമായി കുറക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.

തുടർച്ചയായ രണ്ടാം ദിവസമാണ് സാമ്പത്തിക അവലോകന യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നത്. രൂപയുടെ വിനിമയമൂല്യം പിടിച്ചു നിർത്തുന്നതിനും വ്യാപാരക്കമ്മി കുറക്കുന്നതിനുമുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലത്തെ യോഗത്തിന് ശേഷം കാര്യമായ പ്രഖ്യാപങ്ങൾ ഒന്നും ഉണ്ടായില്ല. ഇന്ധനവില വർധന തടയാനുള്ള നടപടികൾ യോഗത്തിന് ശേഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യത്തോട് യോഗ ശേഷം ധനമന്ത്രി പ്രതികരിച്ചില്ല. സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ ആശങ്ക ഇല്ല. ധനക്കമ്മി 3.5 ശതമാനമാക്കി ചുരുക്കാനുള്ള ലക്ഷ്യം നിറവേറ്റുമെന്നു ജെയ്‌റ്റിലി പറഞ്ഞു.

ഈ വർഷത്തെ പദ്ധതി ചെലവുകൾ വെട്ടിച്ചുരുക്കില്ലെന്നും ജെയ്‌റ്റിലി പറഞ്ഞു. ജി.എസ്.ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. അതിനാൽ വ്യാപാരം വർധിക്കുകയും അതുവഴിയുള്ള നികുതി വരുമാനം ഇരട്ടിയാകുമെന്നും ജെയ്‌റ്റിലി അവകാശപ്പെട്ടു.

Related Tags :
Similar Posts