< Back
India
ഹരിയാനയില്‍ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: രണ്ട് പേര്‍ അറസ്റ്റില്‍ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ എംഎല്‍എയുടെ സഹോദരി കൊല്ലപ്പെട്ടു
India

ഹരിയാനയില്‍ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: രണ്ട് പേര്‍ അറസ്റ്റില്‍

Web Desk
|
16 Sept 2018 4:06 PM IST

മുഖ്യ പ്രതി സൈനികനാണെന്ന് സ്ഥീരികരിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക ഇരയായ പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചു.

ഹരിയാനയില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യ പ്രതി സൈനികനാണെന്ന് സ്ഥീരികരിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക ഇരയായ പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചു.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പെൺകുട്ടിയാണ് ഹരിയാനയില്‍ കഴിഞ്ഞ ദിവസം കൂട്ടബലാംത്സംഗത്തിനിരയായത്. റെവാരിയില്‍ കോച്ചിംഗ് ക്ലാസിലേക്ക് പോകും വഴി പതിമൂന്ന് പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പക്ഷേ പോലീസ് പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത് മൂന്ന് പേര്‍ക്കെതിരെ. ഇതില്‍ മുഖ്യപ്രതി കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള സൈനികനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മറ്റു രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക പെണ്‍കുട്ടിയുടെ കുടുംബം മടക്കി. പണമല്ല നീതിയാണ് വേണ്ടതെന്ന് കുടുംബം പ്രതികരിച്ചു. പരാതിയിൽ കേസെടുക്കാനോ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാനോ തുടക്കത്തില്‍ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ‌പ്രത്യേക സംഘത്തെ രൂപകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

Related Tags :
Similar Posts