< Back
India
വരന് വിവാഹ സമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് 5 ലിറ്റര്‍ പെട്രോള്‍
India

വരന് വിവാഹ സമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് 5 ലിറ്റര്‍ പെട്രോള്‍

Web Desk
|
17 Sept 2018 7:26 AM IST

തമിഴ്നാട്ടില്‍ പെട്രോള്‍ വില 85 രൂപ കടന്നതോടെയാണ് യുവാക്കള്‍ കൂട്ടുകാരന്‍റെ വിവാഹത്തിന് വേറിട്ട സമ്മാനം നല്‍കിയത്.

ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കേ വരന് വിവാഹ സമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് 5 ലിറ്റര്‍ പെട്രോള്‍. തമിഴ്നാട്ടിലെ ചിദംബരത്താണ് സംഭവം. തമിഴ്നാട്ടില്‍ പെട്രോള്‍ വില 85 രൂപ കടന്നതോടെയാണ് യുവാക്കള്‍ കൂട്ടുകാരന്‍റെ വിവാഹത്തിന് വേറിട്ട സമ്മാനം നല്‍കിയത്.

കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിയുമാണ് വേറിട്ട വിവാഹ സമ്മാനം ലഭിച്ച ദമ്പതികള്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കളാണ് ദമ്പതികള്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരായ പ്രതിഷേധമാണ് ഈ പ്രതികരണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രഭു പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ബോധവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നുന്നെന്ന് പ്രഭു പറഞ്ഞു.

ദമ്പതികള്‍ക്ക് ലഭിച്ച വിവാഹ സമ്മാനം കണ്ട് കുടുംബാംഗങ്ങള്‍ ആദ്യം അന്തം വിട്ടു. കൂട്ടുകാര്‍ തന്നെ ആ പെട്രോള്‍ വരന്‍റെ ബൈക്കില്‍ നിറച്ച ശേഷമാണ് മടങ്ങിയത്.

Related Tags :
Similar Posts