< Back
India
ഇന്ത്യ - പാക്ക് ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച്   മോദിക്ക് ഇമ്രാൻഖാന്റെ  കത്ത്
India

ഇന്ത്യ - പാക്ക് ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച് മോദിക്ക് ഇമ്രാൻഖാന്റെ കത്ത്

Web Desk
|
20 Sept 2018 2:26 PM IST

ഇന്ത്യ പാക്ക് ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച് മോദിക്ക് ഇമ്രാൻഖാന്റെ കത്ത്. 2015 ൽ തടസ്സപ്പെട്ട ചർച്ചകൾ പുനരാരംഭിക്കണം എന്നാവശ്യമാണ് ഇമ്രാൻഖാൻ കത്തിലൂടെ പറയുന്നത്. ഇന്ത്യ പാക്ക് വിദേശ കാര്യ മന്ത്രിമാർ കൂടി കാഴ്ച നടത്തണം എന്ന ആവശ്യവും ഇമ്രാൻ ഖാൻ കത്തിൽ പറയുന്നുണ്ട്. തീവ്രവാദത്തെ കുറിച്ച് ചർച്ച ചെയ്യാൻ പാക്കിസ്ഥാൻ ഇനിയും ഒരുക്കമാണെന്ന് കത്തിൽ ഇമ്രാൻ ഖാൻ പറയുന്നു. ഇന്ത്യക്കും പാക്കിസ്താനുമിടയിൽ ക്രിയാത്‌മകമായ ഇടപെടലുകളാണ് വേണ്ടതെന്നും ഇമ്രാൻ പറയുന്നു.

ഇമ്രാൻ ഖാനിൽ നിന്നും രണ്ടാം തവണയാണ് ഇത് പോലൊരു ഇടപെടൽ നടക്കുന്നത്. സെപ്റ്റംബർ 14 നാണ് ഇമ്രാൻ ഖാൻ കത്ത് എഴുതിയിരിക്കുന്നത്.

Similar Posts