< Back
India
ഗിര്‍ വനത്തിലെ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു; മൂന്ന് ദിവസത്തിനിടെ കണ്ടെത്തിയത് 11 മൃതദേഹങ്ങള്‍ 
India

ഗിര്‍ വനത്തിലെ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു; മൂന്ന് ദിവസത്തിനിടെ കണ്ടെത്തിയത് 11 മൃതദേഹങ്ങള്‍ 

Web Desk
|
21 Sept 2018 11:59 AM IST

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. 3 ദിവസത്തിനിടെ 11 സിംഹങ്ങളുടെ മൃതശരീരങ്ങളാണ് കിട്ടിയത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

കിഴക്കന്‍ ഗിറിലെ ദാല്‍ഖനിയയിലാണ് സിംഹങ്ങളെ ചത്തനിലയില്‍ കണ്ടത്. സിംഹങ്ങളെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജുനഗഡ്‌ മൃഗാശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ.

സിംഹങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി പരിക്കേറ്റ് മരിച്ചതാവാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മൃതദേഹങ്ങളില്‍ ഏറെയും പെണ്‍സിംഹങ്ങളുടെയും സിംഹക്കുട്ടികളുടേതുമാണ്. നാല് വര്‍ഷമായി സിംഹങ്ങള്‍ ചത്തൊടുങ്ങുന്നത് ഇവിടെ പതിവാണ്.

സംശയകരമായി ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വൈദ്യുതാഘാതം, വേട്ടയാടല്‍ എന്നിവയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ. കെ സക്സേന പറഞ്ഞു. 2015ലെ സെന്‍സസ് പ്രകാരം 520 സിംഹങ്ങളാണ് ഗിര്‍ വനത്തിലുള്ളത്.

Related Tags :
Similar Posts