< Back
India
495 രൂപയുടെ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൌജന്യം !
India

495 രൂപയുടെ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൌജന്യം !

Web Desk
|
21 Sept 2018 8:53 PM IST

സോഷ്യല്‍മീഡിയ വഴിയാണ് ബേക്കറി ഉടമ ഇതു സംബന്ധിച്ച പരസ്യം പ്രചരിപ്പിച്ചത്. കച്ചവടതന്ത്രം എന്നതിലുപരി പ്രതിഷേധം കൂടിയാണ് ഈ സൌജന്യ പെട്രോള്‍ വിതരണം. 

പെട്രോള്‍ വില നാള്‍ക്കുനാള്‍ സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുമ്പോള്‍ ചില തന്ത്രശാലികളായ കച്ചവടക്കാര്‍ ഇത് മുതലെടുക്കുന്ന തിരക്കിലാണ്. തമിഴ്നാട്ടിലെ ഒരു ബേക്കറിയാണ് പെട്രോള്‍ സൌജന്യമായി നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

പക്ഷേ പെട്രോള്‍ വെറുതെ കിട്ടില്ല. 495 രൂപയുടെ ഒരു കേക്ക് വാങ്ങിയാലാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൌജന്യമായി ലഭിക്കുക. സോഷ്യല്‍മീഡിയ വഴിയാണ് ബേക്കറി ഉടമ ഇതു സംബന്ധിച്ച പരസ്യം പ്രചരിപ്പിച്ചത്. കച്ചവടതന്ത്രം എന്നതിലുപരി പ്രതിഷേധം കൂടിയാണ് ഈ സൌജന്യ പെട്രോള്‍ വിതരണം. അടുത്തിടെ തമിഴ്‍നാട്ടില്‍ നവദമ്പതിമാര്‍ക്ക് ഒരുകൂട്ടം സുഹൃത്തുക്കള്‍ വിവാഹ സമ്മാനമായി നല്‍കിയത് അഞ്ച് ലിറ്റര്‍ പെട്രോളായിരുന്നു. ഇത് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‍നാട്. മറ്റേതൊരു സമ്മാനത്തേക്കാളും വില പിടിപ്പുള്ളതാണ് പെട്രോളെന്നും അതുകൊണ്ടാണ് നവദമ്പതിമാര്‍ക്ക് പെട്രോള്‍ സമ്മാനിച്ചതെന്നുമാണ് അന്ന് സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Similar Posts