< Back
India
റാഫേല്‍: കരാര്‍ റദ്ദാക്കില്ലെന്നും ഉയര്‍ന്ന വിലക്കാണോ യുദ്ധവിമാനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കേണ്ടത് സി.എ.ജിയെന്നും അരുണ്‍ജയ്റ്റലി
India

റാഫേല്‍: കരാര്‍ റദ്ദാക്കില്ലെന്നും ഉയര്‍ന്ന വിലക്കാണോ യുദ്ധവിമാനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കേണ്ടത് സി.എ.ജിയെന്നും അരുണ്‍ജയ്റ്റലി

Web Desk
|
23 Sept 2018 12:34 PM IST

റാഫേല്‍ കരാര്‍ കുറ്റമറ്റതാണെന്നും റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഉയര്‍ന്നവിലക്കാണോ യുദ്ധവിമാനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കേണ്ടത് സി.എ.ജി ആണ്. വരും ദിവസങ്ങളില്‍ ചില ബോംബുകള്‍ പൊട്ടുമെന്ന രാഹുല്‍ ഗാന്ധിയുടെ ഓഗസ്റ്റ് 30 ലെ ട്വീറ്റും ഫ്രഞ്ച് മുന്‍പ്രസിഡന്‍റിന്‍റെ പ്രതികരണവും യാദൃശ്ചകമാണെന്ന് കരുതാനാകില്ലെന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

‘മുഴുവന്‍ സംഭവങ്ങളും ആസൂത്രണം ചെയ്തതാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല, സത്യത്തിന് രണ്ട് വശങ്ങള്‍ ഉണ്ടാകില്ല, റാഫേല്‍ കരാര്‍ കുറ്റമറ്റതാണ്, റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ല, സി.എ.ജി റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നു’; അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

Similar Posts