< Back
India

India
ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു
|23 Sept 2018 12:28 PM IST
രുഡാലി, ദമാന്‍, ധാര്‍മ്മിയാന്‍ തുടങ്ങി 10 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകളായിരുന്നു ഏറെയും.
ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു. 64 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ധിരുബാനി അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം.
രുഡാലി, ദമാന്‍, ധാര്‍മ്മിയാന്‍ തുടങ്ങി 10 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകളായിരുന്നു ഏറെയും. നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്‍പ്പനയുടെ മരണ വാര്‍ത്തയറിഞ്ഞ് ബോളിവുഡ് താരങ്ങളും അണിയറ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. 2006 ല്‍ പുറത്തിറങ്ങിയ ചിന്‍ഗാരിയാണ് അവസാന ചിത്രം. മൂന്നു ദശകങ്ങള്‍ക്ക് മുമ്പ് ശ്യാം ബെനേഗലിനൊപ്പം സഹസംവിധായികയായാണ് കല്‍പ്പനയുടെ ബോളിവുഡ് അരങ്ങേറ്റം.