< Back
India
യു.എന്‍ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
India

യു.എന്‍ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

Web Desk
|
3 Oct 2018 6:00 PM IST

സമ്പൂര്‍ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം ലഭിച്ചു

ഐക്യരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയായ യു.എന്‍.ഇ.പി ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ യു. എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസാണ് പുരസ്കാരം കൈമാറിയത്. സമ്പൂര്‍ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണുമാണ് ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം പങ്കിട്ടത്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പരിസ്ഥിതി പുരസ്കാരമാണ് ഇത്. ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറലാണ് പുരസ്കാരം കൈമാറിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ആദരമാണിതെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും യു.എന്നിന്‍റെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാലാവസ്ഥയെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ ലോകത്തിന് ശക്തമായ നേതൃത്വം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു. 2022 ഓടെ പ്ലാസ്റ്റിക് വിമുക്ത രാജ്യമായി ഇന്ത്യയെ മാറ്റുമെന്നതടക്കമുളള പ്രഖ്യാപനമാണ് പുരസ്കാരത്തിന് നരേന്ദ്രമോദിയെ തെരഞ്ഞെടുക്കാന്‍ കാരണം.

Similar Posts