< Back
India

India
വേണ്ടപ്പെട്ടവര്‍ക്ക് 3250 കോടി വായ്പ, ഐ.സി.ഐ.സി.ഐ സി.ഇ.ഒക്ക് സ്ഥാനം നഷ്ടമായി
|4 Oct 2018 2:57 PM IST
ആഭ്യന്തര അന്വേഷണം നടന്ന കാലത്ത് സി.ഇ.ഒ എം.ഡി സ്ഥാനങ്ങള്‍ വഹിച്ചിരുന്നത് സന്ദീപ് ബക്ഷിയാണ്. 2023 ഒക്ടോബര്‍ 3 വരെയാണ് ബക്ഷിയുടെ കാലാവധി
ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ, എംഡി സ്ഥാനങ്ങളില്‍ നിന്നും ചന്ദ കൊച്ചാര്‍(56) സ്ഥാനമൊഴിഞ്ഞു. വേണ്ടപ്പെട്ടവര്‍ക്ക് വായ്പ അനുവദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചന്ദ കൊച്ചാര്‍ നേരത്തെ നിര്‍ബന്ധിത അവധിയിലായിരുന്നു. സന്ദീപ് ബക്ഷിയാണ് പുതിയ സി.ഇ.ഒ. വാര്‍ത്ത പുറത്തുവന്നതോടെ ഐ.സി.ഐ.സി.ഐയുടെ ഓഹരി 5 ശതമാനം ഉയര്‍ന്നു.
കാലാവധി തീരും മുമ്പ് വിരമിക്കാന്‍ വിരമിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി വായ്പ നല്‍കിയ വിവാദമാണ് ചന്ദയുടെ പദവി തെറിപ്പിച്ചത്. ആഭ്യന്തര അന്വേഷണം നടന്ന കാലത്ത് സി.ഇ.ഒ എം.ഡി സ്ഥാനങ്ങള്‍ വഹിച്ചിരുന്നത് സന്ദീപ് ബക്ഷിയാണ്. 2023 ഒക്ടോബര്‍ 3 വരെയാണ് ബക്ഷിയുടെ കാലാവധി.