< Back
India
തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലടക്കം മഴ കനത്തു; ചെന്നൈയില്‍ സ്കൂളുകള്‍ക്ക് അവധി
India

തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലടക്കം മഴ കനത്തു; ചെന്നൈയില്‍ സ്കൂളുകള്‍ക്ക് അവധി

Web Desk
|
5 Oct 2018 11:19 AM IST

അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. 

തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലടക്കം മഴ കനത്തു. ചെന്നൈയിൽ സ്കൂളുകൾക്കും കാഞ്ചിപുരം, തിരുവള്ളുർ ജില്ലകളിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. കാഞ്ചീപുരം, തൂത്തുക്കുടി, തിരുവള്ളൂർ എന്നീ ജില്ലകളിൽ മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ കടുത്തു. ഈ ജില്ലകളിലെ സ്കൂളുകൾക്കും സർക്കാർ അവധി നൽകി. തെക്കൻ ജില്ലകളിലും മഴ ശക്തമാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കേന്ദ്രം ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ചിലയിടങ്ങളിൽ മാത്രമാണ് റെഡ് അലർട്ട് സാധ്യത നിലനിൽക്കുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

Related Tags :
Similar Posts