< Back
India

India
രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ റാലിക്ക് അനുമതി നിഷേധിച്ചു
|8 Oct 2018 7:59 PM IST
രാജസ്ഥാനിലെ ഭരത്പൂരിൽ നാളെ നടത്തേണ്ടിയിരുന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ചു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജഗദിഷ് ആര്യയാണ് കോൺഗ്രസ് അധ്യക്ഷന്റെ റാലിക്ക് അനുമതി നിഷേധിച്ചത്. റാലി നടത്താൻ നിശ്ചയിച്ച ഗ്രൗണ്ടിന്റെ ഉടമയുടെ എൻ.ഒ.സി ഹാജരാക്കിയാൽ മാത്രമേ റാലിക്ക് അനുമതി നൽകാനാവൂ എന്നാണ് അധികൃതരുടെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിൽ റോഡ് ഷോകളും പൊതു പരിപാടികളും നടത്താൻ നിശ്ചയിച്ചിരുന്നു. ഒക്ടോബർ 10 ന് ബിക്കാനറിൽ സങ്കൽപ്പ് റാലിയിലും രാഹുൽ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്നു.
ഈ വർഷം അവസാനത്തിലാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.