< Back
India

India
സിക്ക വൈറസ് ഭീതിയില്‍ രാജസ്ഥാന്‍
|9 Oct 2018 4:00 PM IST
രാജസ്ഥാനില് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. 22 ആളുകളുടെ പരിശോധന ഫലത്തിലാണ് സിക്ക ബാധ സ്ഥരീകരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ബിഹാറിലും ഉള്‍പ്പെടെ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സംഘവും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.