< Back
India
‘ഞങ്ങള്‍ തന്നെയാണ് ബോംബ് സ്ഫോടനം നടത്തിയത്’; കോടതി വെറുതെ വിട്ടവരുടെ  വെളിപ്പെടുത്തല്‍
India

‘ഞങ്ങള്‍ തന്നെയാണ് ബോംബ് സ്ഫോടനം നടത്തിയത്’; കോടതി വെറുതെ വിട്ടവരുടെ വെളിപ്പെടുത്തല്‍

Web Desk
|
11 Oct 2018 1:21 PM IST

വീട്ടില്‍ നിന്ന് കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടും മുഖ്യ പ്രതിയുടെ കൂട്ടാളിയായി മാത്രമാണ് കുറ്റപത്രത്തില്‍ ആരോപിച്ചതെന്ന വെളിപ്പെടുത്തല്‍ മഹാരാഷ്ട്ര എ.ടി.എസിനെയും പ്രതിക്കൂട്ടിലാക്കി.

2008ല്‍ മഹാരാഷ്ട്രയിലെ താണെ, വാഷി, പനവേല്‍ എന്നിവിടങ്ങളിലെ നാടക, സിനിമ തിയറ്ററുകളില്‍ ബോംബ് സ്ഫോടനം നടത്തിയത് തങ്ങള്‍‍ തന്നെയാണെന്ന് കേസില്‍ കോടതി കുറ്റമുക്തരാക്കിയ സനാതന്‍ സനസ്ത പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡെ ടി.വി നടത്തിയ ഒളികാമറ അന്വേഷണത്തില്‍ സനാതന്‍ സനസ്ത സജീവപ്രവര്‍ത്തകരായ മങ്കേഷ് ദിനകര്‍ നികം, ഹരിഭാവു കൃഷ്ണ ദിവേകര്‍ എന്നിവരാണ് സ്ഫോടനങ്ങളിലെ തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയത്. വീട്ടില്‍ നിന്ന് കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടും മുഖ്യ പ്രതിയുടെ കൂട്ടാളിയായി മാത്രമാണ് കുറ്റപത്രത്തില്‍ ആരോപിച്ചതെന്ന ഹരിഭാവു ദിവേകറുടെ വെളിപ്പെടുത്തല്‍ മഹാരാഷ്ട്ര എ.ടി.എസിനെയും പ്രതിക്കൂട്ടിലാക്കി.